KSDLIVENEWS

Real news for everyone

കാസര്‍കോട്ട് മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍, ആക്രമണത്തില്‍ അയല്‍വാസിക്കും പരിക്ക്

SHARE THIS ON

കാസര്‍കോട്: മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്. അനുജന്‍ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഹോദരങ്ങള്‍ രണ്ട് പേരും മദ്യലഹരിയില്‍ ആയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി അത് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുജനായ രാജേഷ് തോമസിനെ കുത്തിയത്.
തോമസിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാജേഷിനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!