സഹ ജീവികൾക്ക് തണ്ണീർ കൂമ്പിളൊരുക്കി അൽ മദ്റസത്തുസ്സുന്നിയ്യ: മദ്റസ വിദ്യാർത്ഥികൾ

മൊഗ്രാൽ പുത്തൂർ : കൊട്ടക്കുന്ന് മർകസുൽ മൈമൻ അൽ മദ്റസത്തുസ്സുന്നിയ്യ: മദ്റസ വിദ്യാർഥികളുടെ നേതൃത്വത്തിൽ “പറവകൾക്കൊരു തണ്ണീർ കുമ്പിൾ’ പദ്ധതിക്ക് തുടക്കമായി. ചുട്ടുപൊള്ളുന്ന വേനൽചൂടിൽ വിദ്യാർഥികൾക്ക് പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മദ്‌റസ പരിസരത്ത് സ്ഥാപിച്ച തണ്ണീർ കൂമ്പിൽ കാസറഗോഡ് മേഖല മുശാവറ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലാം സഅദി വിഷയാവതരണം നടത്തി.മുനീർ മൈമൻ,ഫൈറാസ് ബള്ളൂർ,നൗഷാദ് മൈമൻ,മിസ്ഹബ് കോട്ടക്കുന്ന് സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും പരിസരങ്ങളിലുമായി തണ്ണീർ കുമ്പിളുകൾ സ്ഥാപിക്കും.

