KSDLIVENEWS

Real news for everyone

ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമെന്ന് റിപ്പോര്‍ട്ട്; പ്രാര്‍ത്ഥനയില്‍ സിനിമാ ലോകം

SHARE THIS ON

എറണാകുളം: നടന്‍ ഇന്നസെന്റിന് വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്ന് ലോകം. ആരോഗ്യനില വീണ്ടും മോശമായതായാണ് സൂചന. ശ്വാസകോശ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം ആര്‍എസ്സിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ആദ്യഘട്ടത്തില്‍ അദ്ദേഹം മരുന്നുകളോട് അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ന്യുമോണിയ ബാധിച്ച്‌ നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാല്‍ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ട്. ഇതാണ് ന്യൂമോണിയ കലശമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. Tags:healthInnocent

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!