ആരോഗ്യ വിദ്യാഭ്യാസ ശുജിത്വ മേഖലയ്ക്ക് ഊന്നൽ നൽകി കുമ്പള ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

കുമ്പള : കുമ്പള ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു. കുമ്പളയുടെ സമ്പൂർണ്ണ ആരോഗ്യ വിദ്യാഭ്യാസ ശുചിത്വം ലക്ഷ്യം വെച്ചുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. കാർഷിക , തീരദേശ, ഭിന്നശേഷി തുടങ്ങി അടിസ്ഥാന വികസനം ലക്ഷ്യം വെക്കുന്നതാണ് ബഡ്ജറ്റ് 28,35,02,214 ഇവ വരവും 27,93,27,600 രൂപ ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റ്റാണ് കുമ്പള ഗ്രാമ പഞ്ചായത്ത് അവതരിപ്പിച്ചത്.
പ്രസിഡന്റ് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ സബൂറ ബി എ റഹ്മാൻ ആരിക്കാടി , നസീമ ഖാലിദ് ,പഞ്ചായത്ത് അങ്കങ്ങളായ യൂസുഫ് ഉളുവാർ,മോഹന,റിയാസ്,അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഗീത കുമാരി സ്വാകതവും അസിസ്റ്റന്റ് സെക്രട്ടറി ജറുസൻ നന്ദിയും പറഞ്ഞു.

