ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; നാലുപേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി പൂപ്പാറ തൊണ്ടിമലയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളായ സി. പെരുമാള്‍ (59), വള്ളിയമ്മ (70) എന്നിവരാണ് മരിച്ചത്. നാലുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരം 6.45-ഓടെയാണ് അപകടമുണ്ടായത്. തിരുനെല്‍വേലിയില്‍നിന്ന് മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണംവിട്ട് ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നത് 20 പേരാണ്. പരിക്കേറ്റവരെ തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

