KSDLIVENEWS

Real news for everyone

മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി; ഒമ്പത് കേസുകളിലെ പ്രതിക്കെതിരെ വീണ്ടും കേസ്

SHARE THIS ON

ഒമ്പത് കേസുകളിലെ പ്രതിക്കെതിരെ ആത്മഹത്യാഭീഷണി മുഴക്കിയതിന് വീണ്ടും കേസെടുത്ത് പൊലീസ്. കാസര്‍ഗോഡാണ് സംഭവം.

തന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. പുതിയ കേസില്‍ കസ്റ്റഡിയിലെടുത്ത ഷൈജുവിനെ ജാമ്യത്തില്‍ വിട്ടു. ( Suicide threat; Re-case against the accused in nine cases )

ആത്മഹത്യാശ്രമം, അതിക്രമിച്ചുകയറല്‍, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പാലക്കുന്ന് സ്വദേശിയായ ഷൈജുവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്. എടിഎം കവര്‍ച്ച, മോഷണം, അടിപിടി ഉള്‍പ്പടെ ഒമ്ബത് കേസുകളാണ് ഷൈജുവിനെതിരെ ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ മാത്രം നിലവിലുള്ളത്.

ഇതില്‍ പലതും കള്ളക്കേസാണെന്നാണ് ഷൈജുവിന്‍റെ ആരോപണം. ഇതിന് പുറമെയാണ് ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. പൊലീസും, നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിച്ച്‌ മൊബൈല്‍ ടവറില്‍ നിന്നും താഴെയിറക്കിയത്. എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് പൊലീസിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!