വ്യാജ സർട്ടിഫിക്കറ്റ് വിവാദം: ആർഷോയോടും ബാബുജാനോടും വിശദീകരണം തേടി സിപിഎം

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പി.എം ആർഷോയോടും കെ.എച്ച് ബാബുജാനോടും സി.പി.എം വിശദീകരണം തേടി. ഇരുവരും എ.കെ. ജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. രണ്ടുപേരും പാർട്ടി നേതൃത്വത്തോട് സ്വന്തം ഭാഗം വിശദീകരിച്ചു. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നും സൂചന. എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനുവേണ്ടി ഇടപെട്ടെന്ന ആരോപണത്തില്‍ സ്വയം പ്രതിരോധിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാന്‍ രംഗത്ത് എത്തിയിരുന്നു. നിഖിലിന് വേണ്ടി കോളജ് മാനേജറോട് സംസാരിച്ചിട്ടില്ലെന്നാണ് കെ എച്ച് ബാബുജാന്‍ പറയുന്നത്. നേതാക്കളാരും അറിയാത്ത പ്രവര്‍ത്തിയാണ് നിഖില്‍ ചെയ്തിരിക്കുന്നതെന്നും വസ്തുനിഷ്ഠമായി തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉടന്‍ മറുപടി പറയുമെന്നും ബാബുജാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

