സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; ദേശീയ തലത്തിൽ ഒന്നാമത് തിരുവനന്തപുരം

ന്യൂഡൽഹി∙ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ശതമാനമാണ് വിജയം. തിരുവനന്തപുരം റീജൻ 99.8 ശതമാനവുമായി ദേശീയ തലത്തിൽ ഒന്നാമത്. cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും. CBSE10 എന്നെഴുതി (റോൾ നമ്പർ) (സ്കൂൾ നമ്പർ) (സെന്റർ നമ്പർ) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം ലഭ്യമാകും.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കവെയാണ് ഫലം പുറത്തുവന്നത്. പ്രവേശനത്തിനുള്ള സമയപരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

