KSDLIVENEWS

Real news for everyone

ഇസ്രയേൽ-ഹമാസ് ധാരണ; 100 ബന്ദികൾക്കു പകരം 300 പലസ്തീൻ തടവുകാരെ വിട്ടയക്കും; ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യ വസ്തുക്കളും വൈദ്യ സഹായവും എത്തിക്കും

SHARE THIS ON

ദോഹ: ഗാസയിലെ യുദ്ധം തത്കാലത്തേക്ക് നിർത്താൻ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കുമെന്നു പറയുന്ന വെടിനിർത്തൽ കരാറിലെ ഏകദേശധാരണ ഇപ്രകാരമാണ്: 50-നും നൂറിനുമിടയിൽ എണ്ണം ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരിൽ ഇസ്രയേൽകാരും വിദേശികളുമുണ്ടാകും. എന്നാല്‍, സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും. ഗാസയിലെ മറ്റൊരു സായുധസംഘനയും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. എന്നാൽ, നിര്‍ദിഷ്ട കരാറിനെതിരേ മുന്നറിയിപ്പുമായി ഇസ്രയേല്‍ ദേശസുരക്ഷാ മന്ത്രി ഇതാമിർ ബെന്‍ ഗ്വിര്‍ രംഗത്തെത്തി. കരാറിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ബെൻ ഗ്വിർ പരാതിപ്പെട്ടു. കരാർ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കുമെന്നും പറഞ്ഞു. ജബലിയയില്‍ പോരാട്ടം രൂക്ഷം വടക്കന്‍ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ കേന്ദ്രം വീണ്ടും ജബലിയ അഭയാര്‍ഥിക്യാമ്പായി. ദിവസങ്ങള്‍ക്കിടെ ഇവിടെ ഡസന്‍കണക്കിന് സാധാരണ പൗരന്മാരെയാണ് നിഷ്ഠൂരമായി ഇസ്രയേല്‍ സൈന്യം വധിച്ചത്. ഹമാസിന്റെ മൂന്നുതുരങ്കങ്ങള്‍ കണ്ടെത്തിയെന്നും റോക്കറ്റ് വിക്ഷേപണത്തറ നശിപ്പിച്ചെന്നും ഇസ്രയേൽ അവകാശവാദം ഉന്നയിച്ചു; ഇസ്രയേലിന് ൻഷ്ടപ്പെട്ട സൈന്യത്തിന്റേയും യുദ്ധോപകരണങ്ങളുടേയും നഷ്ടം വളരെ വലുതാണ്..,ഇത് വരെ അത് വെളിപ്പെടുത്താൻ ഇസ്രയേൽ തയാറായിട്ടില്ല . അതേസമയം ഫലസ്തീനിൽ ഇസ്രയേൽ കൂട്ടക്കുരുതിയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു. നാലായിരത്തിലധികം പേരെ കാണാനില്ലെന്ന് ഫലസ്തീൻ അതോറിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!