KSDLIVENEWS

Real news for everyone

കാത്തിരിപ്പിന് വിരാമമാകുന്നു; തുരങ്കത്തില്‍നിന്ന് അവര്‍ പുറത്തെത്താന്‍ ഇനി മണിക്കൂറുകള്‍മാത്രം

SHARE THIS ON


ദെഹ്‌റാദൂണ്‍: പാറക്കെട്ടിനും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടങ്ങള്‍ക്കും ഇടയില്‍ രക്ഷാപാതയിലേക്ക് ഇനി പന്ത്രണ്ട് മീറ്റര്‍ അകലം മാത്രം. ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി 11.30 യോടെ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായകഘട്ടത്തിലേക്കെത്തിയതായി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിലേക്ക് നിയോഗിക്കപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബെ വ്യക്തമാക്കി. രക്ഷാദൗത്യസംഘത്തിലെ 21 ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങള്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ച് കുഴലുകളിലൂടെ തുരങ്കത്തിലേക്ക് നീങ്ങിയെന്നതാണ് പ്രതീക്ഷയുയര്‍ത്തുന്ന ഏറ്റവും പുതിയ വിവരം. തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ക്കപ്പുറം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആറ് മീറ്റര്‍ ഇപ്പുറം എന്‍ഡിആര്‍എഫ് അംഗങ്ങള്‍ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങളോളം സൂര്യവെളിച്ചമേല്‍ക്കാതേയും സാധാരണഭക്ഷണമോ പുറംലോകത്തെ വായുവോ അനുഭവിക്കാനാകാതെ പുറത്തെത്തുന്ന മനസും ശരീരവും ഒരുപോലെ ക്ഷീണിതമായി പുറത്തെത്തുന്ന തൊഴിലാളികള്‍ക്ക് ചികിത്സാസംവിധാനമടക്കം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. 30 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപം സജ്ജമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!