KSDLIVENEWS

Real news for everyone

പത്തൊമ്പതുകാരിയായ കാമുകിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് ; രണ്ടാം പ്രതിക്കായി തെരച്ചിൽ

SHARE THIS ON

പത്തൊമ്പതുകാരിയായ കാമുകിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ കാമുകന്റെ കൂട്ടുപ്രതിയെ പിടികൂടാൻ വനിതാ സെൽ അന്വേഷണം ഊർജ്ജിതമാക്കി . മുഖ്യപ്രതി നെല്ലിക്കട്ട ബാലനടുക്കത്തെ കീർത്തശി ( 23 ) ന്റെ പിതൃസഹോദരി ഹേമലതയെ കണ്ടെത്താനാണ് അന്വേഷണം ഊർജ്ജിതമാക്കിയത് . ഈ മാസം 12 ന് പകലാണ് കേസിനാസ്പദമായ സംഭവം . പരാതിക്കാരിയായ യുവതിയും ഇലക്ട്രീഷ്യനായ കീർത്തശും പ്രണയത്തിലായിരുന്നു . ഇതിനിടയിൽ പലരിൽ നിന്നും കടം വാങ്ങിയ 80,000 രൂപ യുവതി കാമുകനു നൽകിയിരുന്നു . ഈ പണം തിരികെ ചോദിച്ച വിരോധത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മല്ലത്തെ ഒരു വീട്ടിൽ വെച്ച് രണ്ടാം പ്രതിയായ ഹേമലതയുടെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്നാണ് ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് . കീർത്തേശിനെ ബദിയഡുക്ക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ ഇപ്പോഴും റിമാന്റിലാണ് . കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കേസ് വനിതാ സെല്ലിന് കൈമാറിയത് . രണ്ടാം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!