ആൾകൂട്ട ആക്രമണത്തിൽ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. – ജില്ലാ ജനകീയ നീതി വേദി.

കാസർകോട്: ജനുവരി 23 ന് സായാഹ്നത്തിൽ കാസർകോട് ഒരു സ്വകാര്യ ആശുപത്രി പരിസരത്ത് വെച്ച് ആൾകൂട്ട ആക്രമണത്തിന് വിധേയനായി ചെമ്മനാട് സ്വദേശി റഫീക്ക് മരിക്കാനിടയായ സംഭവത്തിൽ സമഗ്രമമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ത്രീയെ ഉപദ്രവിച്ചു എന്നതിന്റെ പേരിൽ സദാചാര പോലീസ് ചമഞ്ഞ് ആരെയും മർദ്ദിച്ച് കൊല്ലാമെന്ന ഒരവസ്ഥ കേരളിയ പരിഷ്കൃത സമൂഹത്തിന് ഏറെ കളങ്കമുണ്ടാക്കുന്നതാണെന്നതിനാൽ, മേലിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കണമെങ്കിൽ പോലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നും നീതി വേദി ആവശ്യപ്പെട്ടു.
സൈഫുദ്ദിൻ കെ. മാക്കോട്, ഹാരീസ് ബന്നു, റിയാസ് ബേവിഞ്ച, ഉബൈദുല്ലാഹ് കടവത്ത്, അബ്ദുറഹിമാൻ തെരുവത്ത്, റഹ്മാൻ കൈ തോട്, ബഷീർ കുന്നരിയത്ത്, താജുദ്ദീൻപിടിത്താർ, ബദറുദ്ദീൻ കറന്തക്കാട്, നിയാസ് കുന്നരിയത്ത്, സിദ്ധീക്ക് എം.എം.കെ. എന്നിവർ സംസാരിച്ചു.

