KSDLIVENEWS

Real news for everyone

റോഡ് പണി ഉടൻ ആരംഭിക്കണം; എസ് എസ് എഫ്

SHARE THIS ON

കുമ്പള:കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട മുതൽ കോട്ടേക്കാർ വരെയുള്ള റോഡ് വർഷങ്ങളായി ഗതാഗത യോഗ്യമല്ലാത്ത അവസ്‌ഥയിലാണ്. നാട്ടുകാരുടെ വർഷങ്ങളായുള്ള പ്രതിഷേധത്തെ തുടർന്ന് ഡിസംബർ മാസത്തിൽ റോഡ്
പണിക്കുള്ള കല്ലുകളും മറ്റു സാധനങ്ങളും പഞ്ചായത്ത് അധികൃതർ ഇറക്കി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും റോഡ് പണി ആരംഭിക്കാത്തതിനാൽ ഈ നാട്ടുകാർ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡും റോഡ് പണിക്കുള്ള കല്ലുകളുടെ കൂമ്പാരവും ആയപ്പോൾ ഈ വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. വാഹന അപകടങ്ങളും പതിവായിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ കടന്നു പോകുന്ന ഈറോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്നും എസ് എസ് എഫ്‌ പെൽതെട്ക്ക യൂണിറ്റ് കമ്മിറ്റി ആവിശ്യപ്പെട്ടു, സംഗമത്തിൽ ഇൽ ഫായിസ്,ഷംസുദ്ദീൻ, കലന്തർ,ഹാമിദ്,ഗഫൂർ,മുർഷിദ്,ശിബിലി
എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!