KSDLIVENEWS

Real news for everyone

ഉദ്ധവിനൊപ്പം അംബേദ്‌കറുടെ കൊച്ചുമകന്‍; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ മുന്നണി

SHARE THIS ON

മുംബൈ ∙ മഹാരാഷ്‌ട്രയില്‍ പു‌തിയ മുന്നണി നീക്കവുമായി ഉദ്ധവ് താക്കറെ. ബി.ആര്‍.അംബേദ്‌കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേ‌ദ്‌കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി (വിബിഎ) പുതിയ സഖ്യം പ്രഖ്യാപി‌ച്ചു. വരാനിരിക്കുന്ന മുംബൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെ‌ടുപ്പിന് മുന്നോടിയായാണു പുതിയ സഖ്യം. പ്രകാശ് അംബേദ്‌കറുമായി ഉദ്ധവ് താക്കറെ നടത്തിയ രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യം യാഥാർഥ്യമായത്. TOP NEWS ‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോൺഗ്രസ് പുനഃസ്ഥാപിക്കും; അതിനേക്കാൾ വലുതല്ല മറ്റൊന്നും’ ഞങ്ങൾ ഒരു പുതിയ പാതയും പുതിയ ബന്ധവും ഇവിടെ തുടങ്ങിയിരിക്കുകയാണ് എന്നാണ് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരു നേതാക്കളും അറിയിച്ചത്. ‘‘ഇന്ന് ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ്. ഈ  സഖ്യത്തിനായി മഹാരാഷ്ട്രയിലെ ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. താക്കറെയുടെയും അംബേദ്കറുടെയും പേരുകൾ ചരിത്രത്തിലുണ്ട്. പ്രകാശ് അംബേദ്കറുടെ മുത്തച്ഛൻ ബാബാസാഹിബ് അംബേദ്കറും എന്റെ മുത്തച്ഛൻ പ്രബോധങ്കർ താക്കറെയും സമൂഹത്തിലെ അനാചാരങ്ങളും സാമൂഹിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ പോരാടിയവരാണ്.  ഇന്നും രാജ്യത്തും രാഷ്ട്രീയത്തിലും ചില ദുരാചാരങ്ങളുണ്ട്. ഈ ദുഷ്ട ശക്തികളെ ഇല്ലാതാക്കാൻ ഈ രണ്ടും കുടുംബങ്ങളുടെയും ഭാവി തലമുറയും ജനങ്ങളും ഒത്തുചേർന്നു. രാജ്യത്തിന്റെ സുരക്ഷയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായാണ് ഞങ്ങൾ ഒരുമിച്ചെത്തിയത്’’– ഉദ്ധവ് താക്കറെ പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!