KSDLIVENEWS

Real news for everyone

കെ സുധാകരന്റെ മുന്‍ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു

SHARE THIS ON

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരന്റെ മുന്‍ പിഎ ബി.ജെ.പിയില്‍ ചേര്‍ന്നു. കക്കാട് സ്വദേശി വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കണ്ണൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി രഘുനാഥ് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.  സുധാകരന്റെ വികസനവിരുദ്ധനിലപ

ാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം. കണ്ണൂരിന്റെ വികസനത്തിനായി എംപിയെന്ന നിലയില്‍ സുധാകരന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മനോജ് കുമാര്‍ പ്രതികരിച്ചു. സുധാകരന്‍ എംപിയായിരുന്ന 2004-മുതല്‍ 2009-വരെയുള്ള കാലയളവിലാണ് ഇദ്ദേഹം പിഎ ആയി പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!