ദേശീയപാത നായന്മാര്‍മൂലയില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: ദേശീയപാതയില്‍ നായന്മാര്‍മൂലക്ക് സമീപം മീന്‍ കയറ്റി പോവുകയായിരുന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നായന്മാര്‍മൂല മിനി എസ്റ്റേറ്റ് റഹ്മാനിയ നഗര്‍ തൂക്കിയമൂലയിലെ റഫീഖ്(42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സീതാംഗോളി കിന്‍ഫ്രയിലെ ജൈവ വള നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു റഫീഖ്. ജോലി കഴിഞ്ഞ് ഇന്നലെ തിരിച്ച് വരുന്നതിനിടെ ബി.സി. റോഡ് കഴിഞ്ഞ് ദേശീയപാതയിലേക്ക് കയറുന്നതിനിടയില്‍ പിറകില്‍നിന്ന് വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലെ ഇരുമ്പ് ബാറുകളില്‍ റഫീഖിന്റെ തലയിടിക്കുകയായിരുന്നു. ഹെല്‍മെറ്റ് പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഹ്മാനിയ നഗറില്‍ സ്ഥലം വാങ്ങി 11 മാസം മുമ്പാണ് പുതിയ വീട് പണിത് റഫീഖും കുടുംബവും താമസം മാറിയത്. പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ ആഹ്ലാദം കെട്ടടങ്ങും മുമ്പ് വാഹനാപകട രൂപത്തില്‍ റഫീഖിനെ മരണം തട്ടിയെടുത്തത്. ആലംപാടിയിലെ പരേതനായ പക്രു മുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ബാസിന തൈവളപ്പ്. മക്കള്‍: റഫാന്‍, ഫാത്തിമ മിനാസ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സുഹറ, മുസ്തഫ, പരേതനായ അബ്ദുല്‍ ഖാദർ

