KSDLIVENEWS

Real news for everyone

കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സുധാകരന്‍ അധ്യക്ഷന്‍

SHARE THIS ON

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കന്മാരെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനമായത്. ജൂലൈ 18-നാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. വന്‍ജനാവലിയുടെ അന്ത്യാഭിവാദ്യമേറ്റുവാങ്ങിയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!