KSDLIVENEWS

Real news for everyone

പെട്ടിമുടി ദുരന്തം
കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ചുള്ള നിർണായക യോഗം ഇന്ന്

SHARE THIS ON

ഇടുക്കി : പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ നിർണ്ണായക യോഗം ഇന്ന് ചേരും . മൂന്നാറിൽ പതിനൊന്ന് മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത് . കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്ഥലത്ത് നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല . കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃതർ പറയുന്നത് . ഇനിയും തെരച്ചിൽ നടത്തണോയെന്ന കാര്യത്തിൽ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക . ഏതെങ്കിലും സ്ഥലത്ത് തെരച്ചിൽ നടത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ അതിനും അധികൃതർ തയ്യാറാവും . ഇടുക്കി പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത് . മണ്ണിനടയിൽപ്പെട്ട ലയങ്ങൾ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചിൽ നടത്തി വരികയായിരുന്നു . ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ കണ്ടെത്തിയത് . 12 പേർ പരിക്കേറ്റ് ചികിത്സയിലുമാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!