KSDLIVENEWS

Real news for everyone

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; 17 മരണം

SHARE THIS ON

ഐസോൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 40 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബൈരാബിയെ സൈരാങ്ങുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. കുറുങ് നദിക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. 104 മീറ്ററാണ് പാലത്തിന്റെ തൂണുകളുടെ ഉയരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറം താങ്ഗയും ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!