KSDLIVENEWS

Real news for everyone

ആദ്യ ഫലസൂചനകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ; കടുത്ത പോരാട്ടവുമായി ഇന്ത്യാ സഖ്യം

SHARE THIS ON

മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ. 38 സീറ്റുകളിൽ ലീഡ് നില പുറത്ത് വന്നപ്പോൾ എൻഡിഎ 30 സീറ്റുകളിലും ഇന്ത്യാ സഖ്യം 8 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ലീഡ് നില പുറത്തു വന്നുതുടങ്ങുമ്പോൾ എൻഡിഎ 9 സീറ്റുകളിലും ഇന്ത്യാ സഖ്യം 3 സീറ്റുകളിലുമാണ് മുന്നിൽ.

മഹാരാഷ്ട്രയിൽ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടെയും നിലനിൽപ്പ്. ഉപതിരഞ്ഞെടുപ്പു നടന്ന നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലെ വോട്ടും ഇതോടൊപ്പം എണ്ണും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!