KSDLIVENEWS

Real news for everyone

സിക്കിമില്‍ സേനാവാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ചു

SHARE THIS ON

ഗാങ്‌ടോക്ക്: സിക്കിമില്‍ സേനാവാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ 20 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാങ്‌ടോക്കിലെ എസ്ടിഎന്‍എം ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈന്യത്തിന് കൈമാറും. മരിച്ചവരെ സൈനികരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!