KSDLIVENEWS

Real news for everyone

കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ല’; എ.ഐ കാമറ പിഴയ്ക്ക് എതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ

SHARE THIS ON

തിരുവനന്തപുരം: എ.ഐ കാമറ പിഴയ്ക്ക് എതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ. ദമ്ബതികള്‍ കുഞ്ഞുമായി യാത്ര ചെയ്താല്‍ ഫൈന്‍ അടിക്കുന്നത് ദ്രോഹമാണ്, എല്ലാവര്‍ക്കും കാര്‍ വാങ്ങാനുള്ള കഴിവില്ലെന്നും പിഴ നടപ്പിലാക്കുന്നവര്‍ക്ക് അതിന് കഴിവുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം കുഞ്ഞുങ്ങളെ ട്രോളുകളില്‍ കാണും പോലെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ലെന്നും പറഞ്ഞു.’സാധാരണക്കാരുടെ ജ്യൂസ് എടുക്കേണ്ട, നിയമങ്ങള്‍ മനുഷ്യന് വേണ്ടിയാണ്, കുഞ്ഞുങ്ങള്‍ ഹെല്‍മെറ്റ് വെക്കട്ടെ” എന്നും ഗണേഷ് കുമാര്‍ എം.എല്‍.എ.

പൊലീസും എഐ ക്യാമറ സ്ഥാപിക്കുന്നു; കരാര്‍ കെല്‍ട്രോണിന് തന്നെ

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. 500 ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ കരാറും കെല്‍ട്രോണിനാണ് നല്‍കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് എഐ കാമറകള്‍ സ്ഥാപിക്കാന്‍ പൊലീസും തീരുമാനിച്ചത്. ഇതിന്റെ ഓര്‍ഡര്‍ കെല്‍ട്രോണിന് നല്‍കി കഴിഞ്ഞു. വിവിധയിടങ്ങളില്‍ ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താന്‍ 500 എഐ കാമറ, അമിത വേഗം കണ്ടെത്താന്‍ 200 സ്പീഡ് ഡിറ്റക്ഷന്‍ കാമറ, റെഡ് സിഗ്‌നല്‍ ലംഘനം കണ്ടെത്താനുള്ള 110 കാമറ, വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ 60 കാമറ എന്നിങ്ങനെയാണ് കണക്ക്. പദ്ധതിക്കായി എത്ര തുക ചെലവാകും എന്നതില്‍ തീരുമാനമായിട്ടില്ല.

‘എഐ കാമറ പദ്ധതി സുതാര്യം, സ്ട്രിറ്റ് മുന്‍പരിചയമുള്ള കമ്ബനി’: ചെന്നിത്തലക്ക് മറുപടിയുമായി കെല്‍ട്രോണ്‍ എംഡി

മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 കാമറകളിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുമ്ബോള്‍ പൊലീസിനും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നിട്ടും സ്വന്തമായി എഐ കാമറകള്‍ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. എംവിഡിയുടെ കാമറകള്‍ സ്ഥാപിച്ച ഇടത്ത് ഒരു കാരണവശാലും പൊലീസിന്‍റെ എഐ കാമറകള്‍ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം. എവിടെയൊക്കെ പൊലീസിന്റെ കാമറ സ്ഥാപിക്കാം എന്നതില്‍ കെല്‍ട്രോണ്‍ തന്നെ സര്‍വേ നടത്തും.

ഡ്രൈവിങ് ഇനി സൂക്ഷിച്ച്‌; എ.ഐ ക്യാമറകണ്ണ് വെട്ടിക്കാനാകില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!