KSDLIVENEWS

Real news for everyone

ഔദ്യോഗിക പരിപാടികള്‍ മാറ്റി, പ്രതിപക്ഷ നേതാവ് കല്‍പ്പറ്റയിലേക്ക്; വയനാട്ടില്‍ സുരക്ഷ ശക്തം

SHARE THIS ON

വയനാട് : വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. വയനാട്ടിലെ കോണ്‍ഗ്രസ്, സിപിഎം ഓഫീസിന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റി വെച്ചാണ് അദ്ദേഹത്തിന്റെ കല്പറ്റ സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരയുണ്ടായ ആക്രമണത്തില്‍ കേരളത്തില്‍ മുഴുവനും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോഴിക്കോട് എംപി എം.കെ രാഘവന്‍ വയനാട് എത്തി.

കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച്‌ എസ്‌എഫ്‌ഐ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

പാലക്കാട്‌ നഗരത്തില്‍ വലിയ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്ബില്‍ നേതൃത്തിലും കോയമ്ബത്തൂര്‍ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ര്‍ത്തകര്‍ നഗരത്തില്‍ തുടരുന്നുണ്ട്. ഷാഫി പറമ്ബില്‍ എംഎല്‍എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് തിരുവനന്തപുരം എന്നിവടങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.



ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ ആക്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തില്‍ എസ്‌എഫ്‌ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച്‌ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്‌എഫ്‌ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്.

എസ്‌എഫ്‌ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങള്‍ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!