KSDLIVENEWS

Real news for everyone

കാറില്‍ 12 മണിക്കൂര്‍ യാത്ര ചെയ്തു; ഡ്രൈവര്‍ക്ക് 2000 രൂപ നല്‍കാന്‍ വിസമ്മതിച്ച്‌ യുവതി; വീഡിയോ വൈറല്‍

SHARE THIS ON

മക്യാബില്‍ യാത്ര ചെയ്ത് ഡ്രൈവര്‍ക്ക് പണം നല്‍കാതെ റോഡില്‍ നിന്ന് തര്‍ക്കിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.

ഗുരുഗ്രാമിലെ ഹുദാ സിറ്റി സെന്ററില്‍ നിന്ന് ഒരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിമിഷനേരങ്ങള്‍ കൊണ്ടാണ് വൈറല്‍ ആയത്. 12 മണിക്കൂറില്‍ അധികം ക്യാബില്‍ കറങ്ങി നടന്നിട്ടും ഡ്രൈവര്‍ക്ക് പണം നല്‍കാൻ യുവതി തയ്യാറായില്ല. 2000 രൂപയാണ് യുവതിയോട് ഡ്രൈവര്‍ നല്‍കാൻ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് രംഗം വഷളായതോടെ ഡ്രൈവര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ വീഡിയോയില്‍ വിഷയത്തില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനോടും ഈ യുവതി കയര്‍ത്ത് സംസാരിക്കുന്നത് കാണാം. ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ യുവതി വിരല്‍ ചൂണ്ടി രോഷാകുലയായി സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. യുവതി പണം നല്‍കാൻ തയ്യാറാവുന്നില്ല എന്ന പരാതിയുമായി നിസ്സഹായനായി നില്‍ക്കുകയാണ് ഡ്രൈവര്‍. ഏകദേശം രാത്രി 10 മണിയോടെയാണ് ഈ സ്ത്രീ ക്യാബ് പിടിച്ചതെന്നാണ് സൂചന. തുടര്‍ന്ന് പിറ്റേദിവസം രാവിലെ 11 മണി വരെ ക്യാബില്‍ യാത്ര ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!