KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് ഗുജറാത്ത് പിടിക്കും,ബിജെപിയുടേയും ആം ആദ്മിയുടേയും വെല്ലുവിളി മറികടക്കും-രമേശ് ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം : ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിര്‍വഹിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കും. ബി ജെ പിയെ ഗുജറാത്തില്‍ തന്നെ പരാജയപ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തെ പരാജയം നേരിയ വോട്ടുകള്‍ക്ക് ആയിരുന്നു. അത് ഇത്തവണ മറികടക്കും. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ വെല്ലുവിളിയും ഗുജറാത്തില്‍ മറികടക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചുമതല രമേശ് ചെന്നത്തലയ്ക്ക് നല്‍കി ഇന്നലെയാണ് എ ഐ സി സി സര്‍ക്കുലര്‍ ഇറക്കിയത്.

വിഴിഞ്ഞം സമരത്തില്‍ രമേശ് ചെന്നിത്തല

വിഴിഞ്ഞം സമരം നീണ്ടു പോകുന്നത് ഒഴിവാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി വാശി വെടിഞ്ഞു ചര്‍ച്ചക്ക് തയാറാകണം. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് പറയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

വിഴിഞ്ഞം സമരം 9ാംദിനം,സമരം കടുപ്പിക്കും,തിങ്കളാഴ്ച വീണ്ടും കടല്‍മാര്‍ഗം ഉപരോധം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒന്‍പതാം ദിനം. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം.സമരത്തെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സമരം കൂടുതല്‍ കടുപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനം അടക്കം ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് രൂപത. തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗം തുറമുഖം ഉപരോധിക്കും. ക്രമസമാധാന വിഷയങ്ങളില്‍ ഇന്നലെ ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തില്‍ എത്താനായിരുന്നില്ല

‘നികൃഷ്‌ടജീവിയുടെ കീഴിലാണ് മന്ത്രിസഭ, കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയണ്ട’ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം; വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് രൂക്ഷഭാഷയില്‍ മറുപടിയുമായി ലത്തീന്‍ അതിരൂപത രംഗത്ത്.മുഖ്യമന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ല.കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച്‌ കൊടുക്കണം.തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചേ മതിയാകൂ.മത്സ്യത്തൊഴിലാളികളുടെ സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചു .മുസ്ലിംകളും സമരത്തിനെത്തി.നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ.കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയണ്ട. തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവര്‍കോവിലിന്‍റേത് കള്ളങ്ങള്‍ കുത്തി നിറച്ച പ്രസംഗമാണ്. മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു

‘വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്, തുറമുഖ നിര്‍മ്മാണം നിര്‍ത്തി വക്കില്ല’ മുഖ്യമന്ത്രി സഭയില്‍

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എം വിന്‍സന്‍റ് എം എല്‍ എ യാണ് അടിയന്തരപ്രമേയം വഴി വിഷയം സഭയില്‍ കൊണ്ടുവന്നത്. എന്നാല്‍ സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്.സമര്‍ക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ല.പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു

വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്‍റേയും നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.3000 ത്തോളം വീടുകള്‍ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത് . 4 വര്‍ഷമായി മത്സ്യ തൊഴിലാളികള്‍ സിമന്റ്‌ ഗോഡൗണില്‍ കഴിയുന്നു.സമരത്തെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!