ഇത് ഇന്ത്യയുടെ സുപ്രധാന കുതിപ്പ്’; ഇസ്രോയെ അഭിനന്ദിച്ച് പുടിന്‍

മോസ്കോ: ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായതില്‍ അഭിനന്ദനമറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സുപ്രധാനമായ കുതിപ്പാണ് ചന്ദ്രയാന്‍-3. ഇസ്രോ സാരഥികളെയും ശാസ്ത്രജ്ഞരേയും തന്‍റെ അഭിനന്ദനം അറിയിക്കണമെന്ന് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും സന്ദേശമയച്ചു.
ചന്ദ്രയാന്‍ 3ന്‍റെ വിജയത്തില്‍ ഇന്ത്യയെ റഷ്യയുടെ ബഹിരാകാശ ഗവേഷണസംവിധാനമായ റോസ് കോസ്‌മോസ് സ്റ്റേറ്റ് കോര്‍പറേഷനും അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയുടെ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. ചന്ദ്രനിലെ ഗവേഷണം മനുഷ്യരാശിക്കാകെ പ്രധാനപ്പെട്ടതാണ്. ഭാവിയില്‍ ബഹിരാകാശ ഗവേഷണ മേഖലയിലെ വലിയൊരു തലമാണിതെന്നും അവര്‍ പറഞ്ഞു.
റോസ്‌മോസിന്‍റെ ചാന്ദ്രദൗത്യമായ ലൂണ 25 ഏതാനും ദിവസം മുമ്ബാണ് ലക്ഷ്യം കാണാനാകാതെ പരാജയപ്പെട്ടത്.

