KSDLIVENEWS

Real news for everyone

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യക്കാരൻ മരിച്ചു

SHARE THIS ON

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവൻ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കപ്പലിൽ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരാണ്.

ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവർത്തനം ഉൾപ്പെടെ നൽകിയ പിന്തുണയ്ക്ക് ഒമാൻ അധികൃതർക്ക് നന്ദി അറിയിക്കുന്നുവെന്നും ഇന്ത്യ. മേഖലയിൽ സമാധാനം പുനഃ സ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!