KSDLIVENEWS

Real news for everyone

ലോകം ഉറ്റുനോക്കുന്നു: ചൈനീസ് പ്രസിഡന്‍റ് അമേരിക്കയിൽ; ഷി ജിൻപിങിന് രാജകീയ വരവേൽപ്പ് നൽകി ട്രംപ്: നേരിട്ടെത്തി സ്വീകരിച്ചു

SHARE THIS ON

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തിന് രാജകീയ സ്വീകരണമാണ് നൽകിയത്. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ വ്യാപാര കരാർ, തായ്‌വാൻ, ഇറാൻ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടക്കും
വാഷിംഗ്ടൺ: പതിനൊന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി. വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ഷി ജിൻപിങിന് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും പത്നി പെങ് ലിയുവാന്റെക്കും റെഡ് കാർപെറ്റ് സ്വീകരണം ഒരുക്കിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഷി ജിൻപിങ്ങിന് സൈനിക ബഹുമതികളും ഫ്ലൈപാസ്റ്റും ഉൾപ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. ചൈനീസ് നേതാവിനായുള്ള ആദരവിന്റെ ഭാഗമായാണ് വിമാനത്താവളത്തിലെത്തി തന്നെ സ്വീകരിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

വ്യാപാര കരാറിലടക്കം നിർണായക ചർച്ചകൾ
വാഷിംഗ്ടണിൽ നടക്കുന്ന നിർണായക ഉഭയകക്ഷി ചർച്ചകളിൽ ഇറാൻ യുദ്ധം, തായ്‌വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാരതീരുവകൾ എന്നിവ പ്രധാന വിഷയങ്ങളാകും. പ്രത്യേകിച്ച്, ഈ വർഷം കാലാവധി അവസാനിക്കുന്ന അമേരിക്ക-ചൈന വ്യാപാരക്കരാർ നീട്ടുന്നത് സംബന്ധിച്ച ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. വൈറ്റ് ഹൗസിൽ ഒരുക്കുന്ന ഔദ്യോഗിക വിരുന്നിന് പുറമെ ഇരു നേതാക്കളും തമ്മിലുള്ള ദീർഘനേരത്തെ കൂടിക്കാഴ്ച ആഗോള സാമ്പത്തിക, നയതന്ത്ര മേഖലകളിൽ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!