KSDLIVENEWS

Real news for everyone

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മലയാളി പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍

SHARE THIS ON

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 412 പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. 15 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരങ്ങള്‍ നല്‍കും. 29 പേര്‍ പരമവിശിഷ്ട സേവാ മെഡലിനും 52 പേര്‍ അതിവിശിഷ്ട സേവാമെഡലിനും അര്‍ഹരായി. അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറലും മലയാളിയുമായ പ്രദീപ് ചന്ദ്രന്‍ നായരും പരമവിശിഷ്ട സേവാ പുരസ്‌കാരം നേടിയവരില്‍ ഉള്‍പ്പെടുന്നു. 10 പേര്‍ യുദ്ധസേവാ മെഡലും ഒരാള്‍ നാവികസേനാ മെഡലും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!