KSDLIVENEWS

Real news for everyone

യു.പിയില്‍ എം.എല്‍.എ. കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു

SHARE THIS ON

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ എം.എല്‍.എ. കൊല്ലപ്പെട്ട കേസിലെ പ്രധാനസാക്ഷിയെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. ഉമേഷ് പാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്‌. വെള്ളിയാഴ്ച പ്രയാഗ് രാജിലാണ്‌ സംഭവം. ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എ.യായിരുന്ന രാജു പാലിന്റെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ്. 2005-ലാണ് രാജു പാല്‍ കൊല്ലപ്പെട്ടത്. പ്രയാഗ് രാജില്‍വെച്ച് കാറിന്റെ പിന്‍സീറ്റില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതന്‍ വെടിവെച്ചത്. മുന്‍സീറ്റില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനായ പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. കാറിന്റെ പിന്‍ഭാഗത്തുനിന്ന് വന്നാണ് അക്രമി ഉമേഷിനെ വെടിവെച്ചത്. അക്രമിയുടെ കൂടെയുണ്ടായിരുന്ന സംഘം ബോംബ് എറിഞ്ഞെന്നും ഇതുമൂലം പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടിയെന്നും പോലീസ് പറഞ്ഞു. അക്രമിയെ പിടികൂടാന്‍ ഉമേഷ് പാലിന്റെ അംഗരക്ഷകന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇദ്ദേഹത്തിനും വെടിയേറ്റു. ആദ്യം വെടിയേറ്റ ഉമേഷ് പാല്‍ രക്ഷപ്പെടാനായി ഒരു ഇടവഴിയിലേക്ക് ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി വീണ്ടും വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് അക്രമിയെ പിടികൂടാന്‍ ശ്രമിച്ച അംഗരക്ഷകനും വെടിയേറ്റത്. സംഭവത്തിനു പിന്നാലെ ഉമേഷ് പാലിനെയും അംഗരക്ഷകരെയും സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമേഷ് പാല്‍ ചികിത്സക്കിടെ മരണപ്പെട്ടു. അംഗരക്ഷകരില്‍ ഒരാളുടെ നില ഗുരുതരമാണ്. 2005-ലാണ് ബഹുജന്‍ സമാജ് പാര്‍ട്ടി എം.എല്‍.എ.യായിരുന്ന രാജു പാലിന്റെ കൊലപാതകം. നിലവില്‍ ഗുജറാത്ത് ജയിലില്‍ കഴിയുന്ന ആതിഖ് അഹ്‌മദാണ് കേസിലെ പ്രധാന പ്രതി. ലോക്സഭാ മുന്‍ എം.പി.യാണ് ഇയാള്‍”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!