KSDLIVENEWS

Real news for everyone

വയനാട്ടില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

SHARE THIS ON

കല്‍പറ്റ: വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടിലിനു സമീപം വാര്യാട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോറിക്ഷയും കാറും സ്കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. മുട്ടില്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വാക്കാല്‍ വളപ്പില്‍ വി.വി. ഷെരീഫ് (52), എടപെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി (60) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ചുള്ളിമൂല കോളനിയിലെ ശാരദയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ട് നിന്ന് വരികയായിരുന്നു ബസാണ് അപകടത്തില്‍പെട്ടത്. പോക്കറ്റ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്ന കാറില്‍ ഓട്ടോറിക്ഷയിടിച്ചശേഷം എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട ബസ് ഒരു സ്കൂട്ടറിലും ഇടിച്ചു. പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനായ മീനങ്ങാടി മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിനെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ കിറ്റ് വാങ്ങാന്‍ തെനേരിയിലേക്ക് രണ്ട് സ്ത്രീകളുമായി പോ‍യ ഓട്ടോയാണ് അപകടത്തില്‍പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!