അദ്ധ്യാപകന്റേത് ‘ബാഡ് ടെച്ച്’ എന്ന് വിദ്യാര്‍ത്ഥിനി; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

) തിരുവനന്തപുരം: അദ്ധ്യാപകന്‍ തന്നെ തൊട്ടതു ‘ബാഡ് ടെച്ച്’ ആണെന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകന്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ആണ് അപേക്ഷ തള്ളിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സ്‌കൂളിലെ സംഗീതാധ്യാപകനായ ജോമോനാണ് പ്രതി. പ്രതി പലതവണ തന്റെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. പല തവണ ഇതാവര്‍ത്തിച്ചത് ബാഡ് ടെച്ച് ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും കുട്ടി പറഞ്ഞിരുന്നു. ക്ലാസ്സ്റൂമിന്റെ പുറത്തുവെച്ച് കാണുമ്പോളൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും കേസുമായി ഒരു ബന്ധവുമില്ലെന്നുമായിരുന്നു പ്രതി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്ന് ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രൊസീക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്കെതിരെ മറ്റൊരു വിദ്യാര്‍ത്ഥിനികൂടി പരാതി നല്‍കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസീക്യൂഷന്‍ വാദിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. JUST IN Just now എങ്കിലും ചന്ദ്രേട്ടാ, ങ്ങള് പൊളിച്ചു ട്ടാ …! Marketing Feature പ്രീ ഓർഡർ ചെയ്യൂ, ക്ലാസിയെസ്റ്റ് ഡിസൈനിലുള്ള ഓണർ എക്‌സ് 8എ യുഎഇ വിപണിയിൽ 19 min ago ഭാര്യമാര്‍ മൂന്നു പേരും ജോലിക്ക് പോകും, വീട്ടുജോലികളും ചെയ്യും; നിക്കിന്റെ ‘സുഖ ജീവിതം’ See More മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നും സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതിക്കെതിരെ വേറൊരു കേസുകൂടി എടുത്തിട്ടുണ്ട്

