KSDLIVENEWS

Real news for everyone

അന്നത്തെ ആ ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ ദാരുണാന്ത്യം; വൈകാരിക കുറിപ്പുമായി രാഹുൽ

SHARE THIS ON

കൽപറ്റ∙ വയനാട് മുട്ടിലിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറും യാത്രക്കാരിയും മരിച്ച സംഭവത്തിൽ വൈകാരിക കുറിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വാര്യാടിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി.ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. വയനാട്ടിൽ സന്ദർശനത്തിന് എത്തിയപ്പോൾ ഷെരീഫിന്റെ ഓട്ടോയിൽ സഞ്ചരിച്ചതിന്റെ ഓർമ പങ്കുവച്ചാണ് ഫെയ്സ്‌ബുക്കിൽ രാഹുലിന്റെ കുറിപ്പ്. വയനാട്ടിൽ വാഹനാപകടമുണ്ടായ വാർത്ത വളരെ വിഷമമുണ്ടാക്കുന്നു. അപകടത്തിൽ മരിച്ച വി.വി.ഷരീഫ്, അമ്മിണി എന്നിവരുടെ കുടുംബങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ. 2021 ഏപ്രിലിൽ വയനാട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ഷരീഫുമായി ഇടപെടാൻ സാധിച്ചു. അദ്ദേഹത്തിന്റെ മനുഷ്യത്വവും അറിവും തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രതിസന്ധികളെക്കുറിച്ചും അവബോധം ഉണ്ടാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നം തനിക്ക് പ്രചോദനമാണ്.’’– രാഹുൽ ഗാന്ധി കുറിച്ചു. അപകടത്തിൽ, ഓട്ടോയിലെ മറ്റൊരു യാത്രക്കാരിയും എടപ്പെട്ടി ചുള്ളിമൂല കോളനി നിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!