പങ്കാളിത്ത പെന്ഷന് പരാജയം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ പിന്‍വലിക്കും; പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍

തൃശ്ശൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി പരാജയമാണെന്നും യു.ഡി എഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍. തൃശൂര്‍ റീജ്യണല്‍ തീയേറ്ററില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഇ.യു സംസ്ഥാന പ്രസിഡന്‍്റ് സിബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജീവനക്കാര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഇത് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്‍്റെ കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍ക്കെതിരെ തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് അമീര്‍, എസ് .ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍, ട്രഷറര്‍ നാസര്‍ നങ്ങാരത്ത് കെ.എം സി.സി വൈസ് പ്രസിഡന്‍്റ് അബൂബക്കര്‍ ഖസ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. തലമുറ സംഗമം യു.ടി.ഇ.എഫ് ജനറല്‍ കണ്‍വീനര്‍ എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. നസീം ഹരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. പാറയില്‍ മുഹമ്മദാലി, ഹംസ മന്തലാംകുന്ന്, അക്ബറലി പറക്കോട്ടില്‍, സൈഫുദ്ദീന് മുസ്ലിയാര്, ഗഫൂര്‍ പന്തിര്‍പാടം, കെ.സി കുഞ്ഞുമുഹമ്മദ് , തുടങ്ങിയവര്‍ പ്രസംഗിച്ചു. ‘അഭിമാന ബോധം; അവകാശ ബോധ്യം’ എന്ന പ്രമേയത്തില്‍ നടന്ന സെമിനാര്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് നടപ്പിക്കുന്ന എച്ച്.ആര്.എം എസ് ലെ പോരായ്മകള്‍ പരിഹരിക്കുമെന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്‍്റ് പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എന്‍.എ ഖാദര്‍ , യു.ടി.ഇ.എഫ് ചെയര്മാന് ചവറ ജയകുമാര്‍, എം.എ മുഹമ്മദലി, മുസ്ലിം ലീഗ് ട്രഷറര്‍ കുഞ്ഞിക്കോയ തങ്ങള്‍, ബീരു പി മുഹമ്മദ്, കെ.എം റഷീദ്, നൗഷാദ് തെരുവലത്ത് സി പി ഹംസ, മുഹമ്മദ് ഷൗക്കത്തലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ‘ഷീ കോണ്‍ഫറന്‍സ് ‘ വനിതാ ലീഗ് ജില്ലാ പ്രസിഡന്‍്റ് അഡ്വ. ഒ.എസ്. നഫീസ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കണ്‍വീനര്‍ കെ.ടി മൈമൂന അധ്യക്ഷത വഹിച്ചു. റജീന അന്‍സാരി, സബിത ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ സമ്മേളന പ്രതിനിധികള്‍ പ്രകടനം നടത്തി. കെ അബ്ദുല്‍ ബഷീര്‍, റാഫി പോത്തന്‍കോട്, അഷ്റഫ് മാണിക്യം തുടങ്ങിയവര്‍ നേതൃത്വം നല്കി. സാംസ്കാരിക സമ്മേളനം ‘സെറ്റ്കോ’ ചെയര്മാന് എം അഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ടി.പി അബ്ദുല്‍ ഹഖ്, മുന്‍ സംസ്ഥാന പ്രസിഡന്‍്റ് കെ.എം റഷീദ്, വി.ജെ സലിം, അബ്ദുള്ള അരയങ്കോട്, സി.ഇ.ഒ സംസ്ഥാ സെക്രട്ടറി എ.കെ മുഹമ്മദലി ഒ.എം ഷഫീഖ്, പി.കെ ഷാഹുല്‍ ഹമീദ്, കെ ഹാറൂണ്‍ റഷീദ്, സി.എം അസ്ക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

