KSDLIVENEWS

Real news for everyone

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കെ കോവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; പോലീസ് കേസെടുത്തു

SHARE THIS ON

കാസര്‍കോട്: പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കേ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വിവാഹ സല്‍ക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. കാസര്‍കോട് മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരം കേസെടുക്കുമെന്നു വിദ്യാനഗര്‍ പൊലീസ് പറഞ്ഞു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള എല്ലാ പരിപാടിയും ഒഴിവാക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ ഇതു ലംഘിച്ചു പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന അറന്തോടിലെ കൊല്ലങ്കാനയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നൂറിലേറെ പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!