KSDLIVENEWS

Real news for everyone

പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച്‌ രോഗി മരിച്ച ആശുപത്രി പൊളിക്കും; ഉത്തരവിറക്കി ഉത്തർ പ്രദേശ് സർക്കാർ

SHARE THIS ON

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പ്ലേറ്റ് ലെറ്റിന് പകരം മുസമ്ബി ജ്യൂസ് കുത്തിവെച്ച്‌ രോഗി മരിച്ച ആശുപത്രി ഇനി പ്രവര്‍ത്തിക്കില്ല. പ്രയാഗ് രാജിലെ ഈ സ്വകാര്യ ആശുപത്രി പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് യുപി സര്‍ക്കാര്‍ പുറത്തിറക്കി. ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ട് വയസുകാരന്‍ മരിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ് ആശുപത്രി പൊളിക്കാന്‍ സര്‍ക്കാ‍ര്‍ തീരുമാനമെടുത്തത്. സംഭവം പുറത്തറിഞ്ഞപ്പോള്‍ തന്നെ ആശുപത്രിക്കെതിരെ സ‍ര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചിരുന്നു. പിറ്റേന്ന് തന്നെ ആശുപത്രി പൂട്ടി സീല്‍ ചെയ്തിരുന്നു. പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച്‌ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് തന്നെ ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.

അന്വേഷണം നടക്കുമ്ബോള്‍ തന്നെ ആശുപത്രി അധികൃതരോട് സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ടാണ് ആശുപത്രി പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നാണ് വ്യക്തമാകുന്നത്.

വിചിത്രമായ കാരണത്താല്‍ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യന്‍! ഒടുവില്‍ മരണത്തിന് കീഴടങ്ങി: റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!