KSDLIVENEWS

Real news for everyone

താമരശ്ശേരിയിൽ വൻ ലഹരിവേട്ട: 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു

SHARE THIS ON

താമരശ്ശേരി∙ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരുക്കേൽപ്പിച്ചു.

ചൊവ്വാഴ്ച താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ സജിന്റെയും  ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡിന്റെയും നേതൃത്വത്തിൽ കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വാണിജ്യ അളവിൽ ലഹരിമരുന്ന് കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

നിരവധി ലഹരിക്കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ സാക്കിറ. കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും, കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വച്ച കേസിലും പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വൻതോതിൽ എംഡിഎംഎയുമായി യുവതി പിടിയിലാകുന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി.സി. മനോജ് കുമാർ, എസ്.ബി അജീബ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ബി. അജീഷ്, ജി. ബൈജു, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.പി. ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ ജിത്തു, പി. അജിത്, സി. അമൽ നാഥ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എസ്. മഹിത, അഷ്മില ഷെറിൻ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബവിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!