KSDLIVENEWS

Real news for everyone

മംഗളൂരുവില്‍ വിമാനം പറന്നുയരെ പക്ഷിയിടിച്ചു : വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

SHARE THIS ON

മംഗളൂരു : മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്.വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്യുകയായിരുന്നു.യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂര്‍ വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!