KSDLIVENEWS

Real news for everyone

സില്‍വര്‍ലൈന്‍: കേന്ദ്രാനുമതി ഇല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയെന്ന് വി.ഡി സതീശന്‍

SHARE THIS ON

തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു അനുമതിയും ഇല്ലാതെയാണ് സര്‍ക്കാര്‍ നാടകങ്ങള്‍ കാട്ടിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

അനുമതിയില്ലാതെ ചെലവാക്കിയ തുക ബന്ധപ്പെട്ടവരില്‍ നിന്നും തിരികെപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തില്‍ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍ അറിയിച്ചു. നിലവിലെ പഠനങ്ങള്‍ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയില്‍ വിശദീകരണം നല്‍കി.

പദ്ധതിയുടെ ഡിപിആര്‍ റെയില്‍വേയുടെ പരിഗണനയിലെന്ന് കെ റെയില്‍ വ്യക്തമാക്കി. റെയില്‍വേ പൂര്‍ണമായും തൃപ്തരായാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറില്‍ പറയുന്ന നിരക്കില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ല. റെയില്‍വേ അനുമതി നല്‍കുന്നത് അനുസരിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുക കൂടുമെന്ന് കെ റെയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!