KSDLIVENEWS

Real news for everyone

മൈക്ക് വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; കേസും തുടർനടപടികളും വേണ്ടെന്ന് നിർദേശം

SHARE THIS ON

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മൈക്ക് കേടായ സംഭവത്തിൽ പോലീസ് കേസെടുത്തതിൽ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസെടുത്തതിൽ തുടർനടപടികൾ വേണ്ട എന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അനുസ്മരണ യോഗത്തിൽ മൈക്ക് കേടായതിൽ കേസെടുത്ത സംഭവം വലിയ തോതിൽ വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സുരക്ഷാ പരിശോധന മാത്രം മതി. മൈക്ക് ഓപ്പറേറ്റർക്കെതിരായ നടപടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിൽ പന്തികേടുണ്ട് എന്നായിരുന്നു സി.പി.എം. നേതാവ് എ.കെ. ബാലൻ ആരോപിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ സർക്കാരിനെതിരേ പരിഹാസവുമായി രംഗത്തെത്തി. ആഭ്യന്തര വകുപ്പിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ലേ എന്ന ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!