KSDLIVENEWS

Real news for everyone

ചുമ്മാ പറക്കാനാവില്ല! ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയമങ്ങള്‍, വിജ്ഞാപനം പുറത്തിറക്കി

SHARE THIS ON

ദില്ലി: ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് കര്‍ശന ചട്ടങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേഖലകള്‍ തിരിച്ച് ഡ്രോണ്‍ ഉപയോഗത്തിന് നിര്‍ബന്ധമുണ്ടാകും. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. യെല്ലോ സോണായിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തുള്ള 45 കിലോമീറ്റര്‍ ചുറ്റളവ് 12 കിലോമീറ്ററായി കുറച്ചു. ഡ്രോണ്‍ രജിസ്ട്രേഷന്‍റെ കാര്യങ്ങള്‍ എളുപ്പമാക്കുകയും ഇതിനായുള്ള പണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അനനധികൃതമായി ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള ഫൈൻ ഒരുലക്ഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോൺ ഇറക്കുമതിയ്ക്കും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. രാജ്യത്ത് നിർമ്മിക്കുന്ന ഡ്രോണുകളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!