KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചുമാസമായി പെൻഷനില്ല ഒഴിഞ്ഞ ഇലയിട്ട് കുത്തിയിരിപ്പ് സമരം

SHARE THIS ON

കാഞ്ഞങ്ങാട്: അഞ്ച് മാസമായി മുടങ്ങിയ പെൻഷൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി മിനിസിവിൽ സ്റ്റേഷനു മുൻപിൽ ഒഴിഞ്ഞ ഇലയുമായി കുത്തിയിരിപ്പ് സമരം നടത്തി. നാട് ഓണാഘോഷത്തിനൊരുങ്ങുമ്പോൾ മരുന്നിനും ചികിത്സയ്ക്കുമായി കിട്ടുന്ന പെൻഷനുവേണ്ടി തെരുവിലിറങ്ങേണ്ടിവരുന്നത് ഗതികേടാണെന്ന് സമരക്കാർ പറഞ്ഞു. രണ്ട് വിഭാഗങ്ങളിലായി ആറായിരത്തോളം ദുരിതബാധിതർക്കാണ് മാസപെൻഷൻ ലഭിച്ചിരുന്നത്. കെ. ചന്ദ്രാവതി, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാജൻ കയ്യൂർ, ശിവകുമാർ എൻമകജെ, മുനീർ ആറങ്ങാടി, ശ്യാമള കാഞ്ഞങ്ങാട്, ബാലകൃഷ്ണൻ കള്ളാർ, ഒ.ജെ. രാജു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!