KSDLIVENEWS

Real news for everyone

സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനാകില്ല; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വി സി

SHARE THIS ON

തിരുവനന്തപുരം | ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായതിനാല്‍ സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വി സി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. പ്രതിനിധികളുടെ പേര് ഇന്ന് തന്നെ നിര്‍ദേശിക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. ഗവര്‍ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് കേരള സര്‍വകലാശാല.

നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രനെ സര്‍വകലാശാല നിര്‍ദേശിച്ച ശേഷം അദ്ദേഹം പിന്മാറിയത് സര്‍വകലാശാലയെ സംശയ നിഴലില്‍ നിര്‍ത്തുന്നു എന്നാണ് ഗവര്‍ണറുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!