പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10.30ന്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ചൊവ്വാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30-നാണ് കൂടിക്കാഴ്ചയക്ക് സമയം അനുവദിച്ചിട്ടുള്ളത്.
ബഫര്‍ സോണ്‍, സംസ്ഥാനത്തിന്റെ വായ്പ പരിധി, സില്‍വര്‍ ലൈന്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയുടെ അജണ്ടയിലുണ്ട്.
രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്.

