KSDLIVENEWS

Real news for everyone

അമൃതപാല്‍ സിങ് നേപ്പാളില്‍ ? രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണം; സഹായം തേടി ഇന്ത്യ

SHARE THIS ON

ഡല്‍ഹി; വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ് നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഇയാളെ അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേപ്പാള്‍ സര്‍ക്കാറിന് അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോര്‍ട്ടോ ഉപയോഗിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചതായും കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അമൃത്പാലിന്‍റെ വിവിധ ‘ലുക്കി’ലുള്ള ഫോട്ടോകള്‍ പുറത്തുവിട്ട് പഞ്ചാബ് പൊലീസ്; തിരച്ചില്‍ ഊര്‍ജിതം അമൃതപാല്‍ സിങ് ഇപ്പോള്‍ നേപ്പാളിലാണ് ഒളിവില്‍ കഴിയുന്നതെന്നും കത്തിന്റെ പകര്‍പ്പ് ഉദ്ധരിച്ച്‌ പത്രം റിപ്പോര്‍ട്ട് ചെയ്തു. അമൃതപാല്‍ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഹോട്ടലുകള്‍ മുതല്‍ വിമാനക്കമ്ബനികള്‍ക്ക് വരെ കൈമാറിയിട്ടുണ്ട്. സിങ്ങിന്റെ കൈയില്‍ ഒന്നിലധികം പാസ്പോര്‍ട്ടുകള്‍ കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച്‌ 18 ന് മുതലാണ് ഇയാള്‍ ഒളിവില്‍ പോയത്. അമൃത്പാല്‍ സിങ്ങിനെതിരെ രണ്ട് കേസുകള്‍ കൂടി; കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ ‘വാരിസ് പഞ്ചാബ് ദേ’യുടെ ഹരജി ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം ഹരിയാനയില്‍ അഭയം നല്‍കിയ സ്ത്രീയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് അമൃത്പാല്‍ സിംഗിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്ബോഴും പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. സന്യാസി വേഷത്തില്‍ ബസ് സ്‌റ്റാന്‍ഡില്‍ കറങ്ങി അമൃത്പാല്‍ സിങ്; തിരച്ചില്‍ നടത്തിയിട്ടും പിടികൂടാനാകാതെ പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!