KSDLIVENEWS

Real news for everyone

ആ ഭാഗ്യശാലിയെ കണ്ടെത്തി; വിഷു ബംബറിന്റെ 10 കോടി ലഭിച്ചത് വടകരയിലെ നിര്‍മാണ തൊഴിലാളിക്ക്

SHARE THIS ON

വടകര: വിഷുബംബറിന്റെ ഒന്നാം സമ്മാനമായ 10 കോടി കിട്ടിയ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. തിരുവള്ളൂർ തറോമുക്കിലെ നിർമാണതൊഴിലാളി പി.പി. ഷിജു (39) ആണ് ആ ഭാഗ്യവാൻ. വടകരയിലെ ബി.കെ ഏജൻസീസ് വിറ്റ എൽ.ബി 430240 എന്ന നമ്പറുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. 22-ന് നറുക്കെടുത്ത വിഷുബംബറിന്റെ ഒന്നാം സമ്മാനം തിരുവള്ളൂരിലാണെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഷിജു ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചത്. ചൊവ്വാഴ്ച വിവരം പുറത്താവുകയുംചെയ്തു. സ്ഥിരമായി ലോട്ടറിടിക്കറ്റ് എടുക്കുന്നയാളാണ് ഷിജു. ആദ്യമായാണ് വലിയൊരു സംഖ്യ സമ്മാനമായി കിട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!