KSDLIVENEWS

Real news for everyone

കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം

SHARE THIS ON

മലപ്പുറം: കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്. സമീപത്തെ കെട്ടിടത്തില്‍ നിന്ന് ശക്തമായ കാറ്റില്‍ ഇളകിയ തക ഷീറ്റ് പറന്നു വന്നതാണെന്നാണ് നിഗമനം. മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!