KSDLIVENEWS

Real news for everyone

ചിത്രവില്പനയിലൂടെ വികസനനിധിയൊരുക്കി രാവണീശ്വരം സ്കൂൾ

SHARE THIS ON

പെരിയ: വിദ്യാലയം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ വേറിട്ട വഴികൾ തേടുകയാണ് രാവണീശ്വരം ഹയർ സെക്കൻഡറിയിലെ പി.ടി.എ. കമ്മിറ്റിയും പൂർവ വിദ്യാർഥികളും.

തനിച്ചിരിക്കലിന്റെ അനുഭവങ്ങളിൽനിന്നും സ്വയം ആർജിച്ചെടുത്ത കഴിവുകളിലൂടെ ചിത്രങ്ങൾ ഒരുക്കുകയാണ് ഇവിടത്തെ പൂർവവിദ്യാർഥികൾ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രധാന ചിത്രകാരൻമാരും ഇവർക്കൊപ്പം ചേരുന്നു.

സ്കൂളിന് വികസനനിധിയൊരുക്കാൻ ചിത്രവില്പനയിലൂടെ വഴിതേടുകയാണ് ഈ വിദ്യാലയം. 25 ചിത്രങ്ങൾ ഒരുക്കാനാണ് തീരുമാനം. ഇതിനകം ആറ് ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. ഇവയ്ക്ക് ഓൺലൈൻ വഴിയാണ് പ്രചാരണം നൽകുന്നത്.

ചിത്രകാരൻമാരായ രാജേന്ദ്രൻ പുല്ലൂർ, വിനോദ് അമ്പലത്തറ, ദേവദാസ് പെരിയ, ശ്രീകുമാർ ആചാര്യ, ദിലീപ് തണ്ണോട്ട് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചുനൽകാൻ തയ്യാറായിട്ടുണ്ട്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ.വി.വിശ്വംഭരനും പ്രഥമാധ്യാപകൻ കെ.മോഹനനും ചേർന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ്‌ കെ.ശശി അധ്യക്ഷതവഹിച്ചു. ചിത്രകാരൻമാരായ ബാലൻ കാഞ്ഞങ്ങാട് സൗത്ത്, എൻ.വി.കൃഷ്ണരാജ്, അജിത സന്തോഷ്, എ.കെ.സുചിത്ര ചെറുതാഴം, പദ്മ പവിത്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!