KSDLIVENEWS

Real news for everyone

ദയാബായി നിരാഹാര സമരം, ജന ജാഗ്രതാ റാലി 30ന്കാഞ്ഞങ്ങാട് എനൻഡോസൽഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ്‌ മുനീസ അമ്പലത്തറ ഉത്ഘാടനം ചെയ്യും

SHARE THIS ON

കാസർഗോഡ് : രാഷ്ട്രീയ താല്പര്യങ്ങൾഇല്ല ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരുമല്ല ഭരണ കൂടത്തിനും പ്രതിപക്ഷത്തിനും എതിരല്ല, ഭരണകൂടത്തെഅട്ടിമറിക്കാനുംഅല്ല, അധികാരങ്ങൾ സ്ഥാപിക്കാനും അല്ല, സപ്തഭാഷകളുടെ സംഗമ ഭൂമിയായ കാസർഗോഡ് ജില്ല എല്ലാ ജാതി മത വിഭാഗങ്ങളും അടങ്ങുന്ന
വൈവിധ്യങ്ങളുടെ നാടായ കാസർഗോഡ് ജില്ല കടലും. പുഴയും, മലകളും,
കുന്നുകളും, വനങ്ങളും, പക്ഷിമൃഗാദികളും ഉള്ള പ്രകൃതിമനോഹരമായ കാസർഗോഡ് ജില്ല എല്ലാവരെയും സ്നേഹിക്കുവാനും എല്ലാവർക്കും കരുണ ചെയ്യുവാനും മാത്രമറിയാവുന്ന കാസർകോട് ജില്ലക്കാർ
ഒരേ ഒരു ലക്ഷ്യം ഒരൊറ്റ ആഗ്രഹം ആയുസ്സ് അവസാനിക്കുന്നതിനു മുമ്പ്ചികിത്സകിട്ടാതെ മരിക്കരുത്, മനുഷ്യ ശരീരത്തിലെ രക്തം ഊറ്റി കുടിച്ചു തടിച്ചു കൊഴുക്കുന്ന ഭീമൻ വൻകിട ഹോസ്പിറ്റൽ മുതലാളിമാരുടെ പണം കൊയ്യുന്ന മരങ്ങൾ ആകാൻ ശരീരം നൽകാൻ തയ്യാറല്ലജനകീയ സർക്കാറുകളുടെ കീഴിൽ സൗജന്യമായി ലഭ്യമാക്കുന്ന സർക്കാർ ഹോസ്പിറ്റലുകളിൽ ഒരു വിദഗ്ധ ചികിത്സാ കേന്ദ്രം എങ്കിലും കാസർകോട് ജില്ലക്കാർക്ക്. വേണം കിടപ്പിലായ രോഗികൾക്ക് പുനരധിവാസ കേന്ദ്രം (പകൽവീടുകൾ) വേണംമുഴുവൻ എൻഡോസൾഫാൻ ഇരകളെയും കണ്ടെത്തുന്നതിന് അടിയന്തര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം എയിംസ് പ്രൊപോസലിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കണം, എല്ലാ രോഗങ്ങൾക്കും കാസർഗോഡ് ജില്ലയിൽ തന്നെ ചികിത്സാ സൗകര്യങ്ങൾ വേണം എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാംസ്കാരിക. മനുഷ്യാവകാശ സംഘടനകളും, സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരും ഒരുമിച്ച് ഐക്യത്തോടെ അവകാശത്തിനായി പോരാടുന്ന കാസർഗോഡ് ജില്ലയിലെ ഏറ്റവും ശക്തമായ ജനകീയ പ്രസ്ഥാനം ദയാബായി സമര സംഘാടക സമിതി ഒക്ടോബർ രണ്ടിന് ലോക പ്രശസ്ത സാമൂഹിക മനുഷ്യാവകാശ കാരുണ്യ പ്രവർത്തക ദയാഭായി അമ്മ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം. സെപ്റ്റംബർ 30 ന് വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് ടൗൺഹാൾ പരിസരത്ത്നിന്നും ആരംഭിക്കുന്ന ജനജാഗ്രത റാലി, എൻഡോസൽഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ്‌ മുനീസ അമ്പലത്തറ ഉത്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.. കാസർഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥക്കെതിരെ നടക്കുന്നസമരങ്ങളിൽ കാസറഗോഡ് ജനത കണ്ണികൾ ആകണമെന്ന് സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, ജനറൽ കൺവീനർ കരീം ചൗക്കി,ട്രെഷറർ ഷാഫി കല്ലു വളപ്പ് എന്നിവർ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!