ഒറ്റ രാത്രിയില്‍ 36 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; വെളിപ്പെടുത്തി ജൂത പുരോഹിതൻ

ജെറുസലേം: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കുള്ള തിരിച്ചടിയില്‍ ഒറ്റ രാത്രി 36 സൈനികരെ ഹമാസ് വകവരുത്തിയെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന ജൂത പുരോഹിതൻ. ഇസ്രായേലി റബ്ബിയായ ബറൂച്ച് റോസെൻബ്ലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രായേല്‍ സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയ കാര്യമാണ് റബ്ബി നവംബര്‍ ഒമ്ബതിന് ഒരു ആരാധനാലയത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെ തുറന്നുപറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഗസ്സയില്‍ ഒറ്റ രാത്രി മൂന്ന് ഇസ്രായേലി ‘നമെര്‍’ കവചിത വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും അതിലുണ്ടായിരുന്ന 36 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തെന്ന് ഇസ്രായേല്‍ സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ തന്നോടു പറഞ്ഞതായി റബ്ബി ബറൂച്ച് റോസെൻബ്ലം പറഞ്ഞു. ഗസ്സയില്‍ ആരംഭിച്ച ഇസ്രായേല്‍ കൂട്ടക്കുരുതിയുടെ രണ്ടാം വാരത്തിലായിരുന്നു ഇത്തരമൊരു തിരിച്ചടി ലഭിച്ചത്. റബ്ബി നടത്തിയ പ്രസംഗത്തില്‍ നിന്ന്- ”നമ്മളിപ്പോള്‍ ഗസ്സയിലെ യുദ്ധത്തിന്റെ രണ്ടാം വാരത്തിലാണ്. ഇന്നലെ ഞാനൊരു ഉന്നത ഉദ്യോഗസ്ഥനുമായി സംസാരിച്ചു. അദ്ദേഹമെന്റെ വിദ്യാര്‍ഥികളില്‍ ഒരാളാണ്. എന്താണ് താങ്കളുടെ അവസ്ഥയെന്നും കഴിഞ്ഞ രാത്രി എത്ര മണിക്കൂര്‍ താങ്കള്‍ ഉറങ്ങിയെന്നും ഞാനദ്ദേഹത്തോട് ചോദിച്ചു. മിക്ക പോരാട്ടവും രാത്രിയിലാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ടെന്നും അദ്ദേഹമെന്നോട് പറഞ്ഞു. അക്കാര്യം നിങ്ങള്‍ക്ക് കേള്‍ക്കണോ എന്നും ചോദിച്ചു”. ”തുടര്‍ന്ന് അദ്ദേഹം പറഞ്ഞു തുടങ്ങി- ‘ഞാൻ കഴിഞ്ഞ രാത്രി ഓപറേഷൻ കമാൻഡ് സ്‌റ്റേഷനിലേക്ക് പോയപ്പോള്‍ കണ്ട കാര്യമാണ്. മുറിയില്‍ വലിയ സ്‌ക്രീനുകള്‍ വച്ചിട്ടുണ്ട്. എല്ലാ സൈനികരുടെയും മുകളില്‍ നിന്നുള്ള ദൃശ്യം നിങ്ങള്‍ക്ക് ആ സക്രീനില്‍ കാണാം. എന്തൊക്കെയാണ് ഓരോയിടത്തും സംഭവിക്കുന്നതെന്നും കാണാം. കമാൻഡ് സ്‌റ്റേഷനില്‍ ഞാൻ പ്രവേശിക്കുന്നത് പോലും എനിക്ക് കാണാം. അവിടെയിരുന്ന എല്ലാവരും ഓര്‍ഡറുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. ഇതിനിടെ കമാൻഡര്‍മാര്‍ തലയില്‍ കൈവച്ചിരിക്കുന്നത് ഞാൻ കണ്ടു. എന്തുപറ്റിയെന്ന് ഞാൻ അവരോട് ചോദിച്ചു. എന്ത് പറ്റിയെന്ന് വന്ന് സ്‌ക്രീനില്‍ നോക്കാൻ അവരെന്നോടു പറഞ്ഞു’. ‘ഞാൻ നോക്കിയപ്പോള്‍ മൂന്ന് സായുധ വാഹനങ്ങള്‍ നിന്നുകത്തുകയാണ്. അവ ‘നമെര്‍’ വിഭാഗത്തില്‍പ്പെട്ട സായുധ വാഹനങ്ങളാണെന്ന് ഞാൻ അവരോട് പറഞ്ഞു. അവയില്‍ മൂന്നെണ്ണം അഗ്നിക്കിരയാവുകയാണ്. ഓരോ വാഹനത്തിലും 12 സൈനികര്‍ വീതമുണ്ടായിരുന്നു. ആ മൂന്നു വാഹനങ്ങളും ഒന്നിനുപിറകെ ഒന്നായി ആക്രമിക്കപ്പെടുകയായിരുന്നു. 36 സൈനികര്‍ കൊല്ലപ്പെട്ടു. ഇതുകണ്ട് എല്ലാ കമാൻഡര്‍മാരും തലയില്‍ കൈവച്ച് പറയുകയാണ്, ‘യുദ്ധം ആരംഭിച്ച് ഇതുവരെ ഒറ്റ രാത്രി 36 സൈനികര്‍ കൊല്ലപ്പെട്ട ദിവസം ഉണ്ടായിട്ടില്ല’ എന്ന്. നോക്കൂ. ഒരു രാത്രി അവരെത്ര വലിയ ഭയത്തിലായിരുന്നു എന്ന് ((പുരോഹിതൻ പറയുന്നു). അവരതേ ഇരുപ്പ് ഏതാണ്ട് 15 മിനിറ്റോളം ഇരുന്നു’. ‘തുടര്‍ന്ന് അവരിലൊരു കമാൻഡര്‍ മറ്റൊരു സൈനികനെ ബന്ധപ്പെട്ട് ചോദിച്ചു- ‘നിങ്ങള്‍ക്കെന്നെ കേള്‍ക്കാനാവുന്നുണ്ടോ’. ഉണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, നിങ്ങളെവിടെയാണെന്ന് കമാൻഡര്‍ ചോദിച്ചു. ആദ്യ വാഹനത്തിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിയോടിയെന്ന് സൈനികൻ പറഞ്ഞു. ഞങ്ങള്‍ കുടുങ്ങി, ഞങ്ങള്‍ക്ക് അനങ്ങാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ തന്നെ കുടുങ്ങിക്കഴിയേണ്ടിവന്നാല്‍ ഹമാസിന്റെ ആയുധങ്ങള്‍ ഞങ്ങളെ തേടിയെത്തുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങളെ ആക്രമിക്കുമെന്നും അറിയാമായിരുന്നു. അവര്‍ ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍പ്പോള്‍ ഞങ്ങള്‍ക്കത് തടയാനായില്ല. വാതില്‍ തുറന്ന് ഇറങ്ങിയോടാൻ ഞാൻ പറഞ്ഞു. അങ്ങനെ ആദ്യ വാഹനത്തിലുണ്ടായിരുന്ന 12 സൈനികരും ഇറങ്ങിയോടി. അവരോടൊപ്പം ഞങ്ങളും ഇറങ്ങിയോടി. ഒപ്പം രണ്ടാമത്തെയും മൂന്നാമത്തെയും വാഹനത്തിലുള്ളവരും ഇറങ്ങിയോടി. എന്നാല്‍ ഞങ്ങള്‍ ഓടുന്നത് ഹമാസ് കണ്ടു. അവര്‍ ടാങ്ക് മേധ മിസൈലുകള്‍ സൈനികര്‍ക്കുനേരെ തൊടുത്തുവിട്ടു. മൂന്നു നമെര്‍ സായുധ വാഹനങ്ങളും തകര്‍ത്തു”- സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി റബ്ബി വിശദീകരിച്ചു. അതേസമയം, ഇതുവരെ 391 ഇസ്രായേലി സൈനികരാണ് ഹമാസ് ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ദി ടൈസിനെ ഉദ്ധരിച്ച് തുര്‍ക്കിഷ് വാര്‍ത്താ ഏജൻസിയായ അനാദൊലു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഗസ്സയില്‍ താല്‍ക്കാലികമായി വെടിനിര്‍ത്തിയെങ്കിലും വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ആറ് ഫലസ്തീനികളാണ് ഇന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ‘എല്ലാ.., ഇതാ നിനക്കുള്ള ജന്മദിന സമ്മാനം’; ഗസ്സയില്‍ താമസകെട്ടിടം ബോംബിട്ട് തകര്‍ക്കുംമുൻപ് ഇസ്രായേല്‍ സൈനികൻകൈവീശി അഭിവാദ്യം; ഹമാസ് പോരാളികളോട് പുഞ്ചിരിയോടെ യാത്രപറഞ്ഞ് മോചിതരായ ബന്ദികള്‍ഇസ്രായേല്‍ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്

